ദോഹ: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചുകൊണ്ട് നാട്ടിലേക്ക് പോകുന്ന ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഉപദേശക സമിതി ചെയർമാൻ കെ എൻ സുലൈമാൻ മദനി, കേന്ദ്ര കൗൺസിൽ അംഗം റഫീഖ് ആലിയാട്ട്, വനിതാ വിഭാഗമായ എംജിഎം പ്രവർത്തകസമിതി അംഗം ഹാജറ ടീച്ചർ എന്നിവർക്ക് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ അംഗങ്ങളുടെയും പോഷകഘടകങ്ങളുടെയും ആഭിമുഖ്യത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. തുമാമയിലെ ആട്രിയം ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ഇസ്ലാഹി സെന്റർ പ്രസിഡണ്ട് ഷമീർ വലിയവീട്ടിൽ, ജനറൽ സെക്രട്ടറി അലി ചാലിക്കര, എംജിഎം പ്രസിഡണ്ട് ജാസ്മിൻ നസീർ എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ചു.
2002ൽ ദോഹയിലെത്തിയ മദനി ദീർഘകാലം ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തുടങ്ങി വിവിധ തലങ്ങളിൽ സേവനം ചെയ്യുക വഴി ഖത്തറിലെ മത സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വിലയേറിയ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്. ......
ദോഹ: സ്റ്റുഡൻ്റ്സ് ഇന്ത്യ ഖത്തർ പെരുന്നാളിനോടനുബന്ധിച്ച് ഇന്റർസോൺ ഫുട്ബാൾ ടൂർണമെന്റ്ഈദ്-കിക്സ് 25' സംഘടിപ്പിച്ചു. അഞ്ച് സോണുകളിൽ നിന്നായി പതിനാല് ടീമുകൾ പങ്കെടുത്ത മത്സരം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.വക്റ ബർവാ വില്ലേജിൽ നടന്ന മത്സരത്തിൽ നദീമത്തുനാ വക്റ വിന്നേഴ്സ് ട്രോഫിയും മെഷാഫിയാ വക്റ ഫസ്റ്റ് റണ്ണർഅപ്പും എംകെ സ്ട്രൈക്കേഴ്സ് മദീന ഖലീഫ സെക്കന്റ് റണ്ണർഅപ്പും നേടി വിജയികളായി. ......
ദോഹ. ഖത്തറിൽ സന്ദർശനത്തിന് എത്തിയ പണ്ഡിതനും വാഗ്മിയും ആയ സുഹൈൽ ഹൈതമിക്ക് ആവള കുട്ടോത്ത് മഹല്ല് ഖത്തർ കൂട്ടായ്മ സ്വീകരണം നൽകി.......
ബംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഭാര്യ ബി എം പാർവ്വതിയെയും പ്രതികളാക്കി മുഡ ഇടപാടിൽ ലോകായുക്ത എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് ഹൈക്കോടതി നിർദ്ദേശപ്രകാരമാണ്. വിവരാവകാശ പ്രവർത്തകനായ സ്നേഹമയി കൃഷ്ണയാണ് മുഡ കുംഭകോണം പുറത്തുകൊണ്ടുവന്നത്. ......
മദനിയെ വെള്ള പൂശാൻ ഇ.എം.എസ് ഗാന്ധിജിയെ മതമൗലികവാദിയാക്കിയെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻഫിലിപ്പ്. വർഗ്ഗീയ വിഷം വമിക്കുന്ന പ്രസംഗം നടത്തി കേരളത്തിലുടനീളം മുസ്ലീം മത തീവ്രവാദം വളർത്തിയ അബ്ദുൾ നാസ്സർ മദനിയെ വെള്ളപൂശാനാണ് 1994 ൽ ഇ.എം.എസ് മദനിയെ പോലെ ഗാന്ധിജിയെയും മതമൗലികവാദിയായി ചിത്രീകരിച്ചത്. ......
കൊല്ലത്ത് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് പൊലീസുകാരന് ദാരുണാന്ത്യം. അഞ്ചാലുംമൂട് കടവൂർ മണ്ണാശേരിൽ വീട്ടിൽ അനൂപ് വരദരാജനാണ് മരിച്ചത്. ......
സംതൃപ്തമായ ലൈംഗികത സ്ത്രീകളിലുണ്ടാക്കുന്ന മാറ്റത്തെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ സൈബറിടങ്ങളിൽ ചർച്ചയാകുന്നത്. ലൈംഗികബന്ധത്തിൽ സ്ത്രീ സംതൃപ്തയാണെങ്കിൽ നിങ്ങൾ കണ്ടതിൽ വെച്ച് ഏറ്റവും സന്തോഷവതിയായ ഒരു പെണ്ണായിരിക്കും അവളെന്നും മറിച്ചാണെങ്കിൽ അവൾ ലൈംഗിക ബന്ധത്തിൽ സന്തുഷ്ടയല്ല എന്നുമാണ് ഡിജിറ്റൽ കണ്ടൻറ് ക്രിയേറ്റർ അച്ചു ഹെലൻ പറയുന്നത്. ......